ഇന്ത്യൻ ടീമിന്റെ സെലക്ടർമാർക്കായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചു

- Advertisement -

ഇന്ത്യൻ ടീമിന് പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. കാലാവധി തീരുന്ന സെലക്ടർമാരായ എം.എസ്.കെ പ്രസാദ്, ഗഗൻ ഖോട എന്നിവരുടെ ഒഴിവിലേക്കാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്. പുരുഷന്മാരുടെ ജൂനിയർ – സീനിയർ ടീമുകൾക്കും വനിതകളുടെ സീനിയർ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടർമാർക്കാണ് അപേക്ഷ ക്ഷണിച്ചത്. വനിതകളുടെ സെലക്ഷൻ കമ്മിറ്റിയിൽ മൊത്തം അഞ്ച് ഒഴിവുകളാണ് ഉള്ളത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 24 ആണ്. ചുരുങ്ങിയത് 7 ടെസ്റ്റ് മത്സരങ്ങളാണോ അല്ലെങ്കിൽ 30 ആഭ്യന്തര മത്സരങ്ങളോ അല്ലെങ്കിൽ 10 ഏകദിന മത്സരങ്ങളും 20 ആഭ്യന്തര മത്സരങ്ങളോ കളിച്ചവർക്ക് അപേക്ഷിക്കാം. വനിതകൾക്കാണെങ്കിൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിച്ചിരിക്കണം. ജൂനിയർ ടീമുകളുടെ സെലക്ടർമാർ ചുരുങ്ങിയത് 25 ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണം.

Advertisement