വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിൽ

ഐ എസ് എൽ പ്ലേ ഓഫ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ വീണ്ടും ഇറങ്ങും. എവേ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത്. അവസാന രണ്ടു മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര ഫോമിലാണ്. ഇന്ന് വിജയിച്ചാൽ 17 പോയന്റിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനാകും.

മറുവശത്ത് ഉള്ള ജംഷദ്പൂർ ദയനീയ ഫോമിലാണ്. അവസാന ആറു മത്സരങ്ങളിൽ ഒന്ന് പോലും വിജയിക്കാൻ ജംഷദൂരിനായിട്ടില്ല. ഇന്ന് പരിക്ക് മാറി സ്ട്രൈക്കർ സെർജിയോ കാസ്റ്റിൽ മടങ്ങിയെത്തുന്നത് ജംഷദ്പൂർ എഫ് സിക്ക് ആശ്വാസം നൽകും. എന്നാൽ മധ്യനിര താരം പിറ്റി ഇന്നും ജംഷദ്പൂരിൽ കളിക്കുന്നില്ല. ജംഷദ്പൂരും കേരള ബ്ലാസ്റ്റേഴ്സും ഇതിനു മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയിട്ടും ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടില്ല.

Previous articleഇഞ്ചുറി ടൈമിൽ വിജയ ഗോൾ, ന്യൂകാസിൽ ചെൽസിയെ വീഴ്ത്തി
Next articleപ്രീമിയർ ലീഗിൽ ഇന്ന് തീപാറും, ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ