വിരമിക്കൽ പ്രഖ്യാപിച്ചു മൈക്ക് ഡീൻ, ഈ സീസൺ അവസാനത്തേത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രസിദ്ധ റഫറി മൈക്ക് ഡീൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഇത് തന്റെ അവസാന സീസൺ ആയിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. 2000 മുതൽ പ്രീമിയർ ലീഗ് റഫറിയായ അദ്ദേഹം നീണ്ട 22 സീസണുകൾക്ക് ശേഷം ആണ് വിസിൽ താഴെ വക്കുന്നത്.

പലപ്പോഴും വിവാദ തീരുമാനങ്ങൾ കൊണ്ടും കണിശമായ ശിക്ഷകൾ കൊണ്ടും കുപ്രസിദ്ധി കൂടി നേടിയിട്ടുള്ള റഫറിയാണ് മൈക്ക് ഡീൻ. മൈക്ക് ഡീൻ കാർഡുകൾ പുറത്ത് എടുക്കാത്ത മത്സരങ്ങൾ വളരെ കുറവ് ആയിരുന്നു. എങ്കിലും പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റഫറിമാരിൽ ഒരാൾ ആയി ആവും മൈക്ക് ഡീൻ അറിയപ്പെടുക.