ഐ ലീഗ്, രാജസ്ഥാൻ യുണൈറ്റഡിന് രണ്ടാം വിജയം

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് അവരുടെ സീസണിലെ രണ്ടാം വിജയം. ഇന്ന് കൊൽക്കത്തയിൽ വെച്ച് ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട രാജസ്ഥാൻ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിലെ അലോസിയസിന്റെ ഇരട്ട ഗോളുകൾ ആണ് രാജസ്ഥാന് വിജയം നൽകിയത്‌. 35ആം മിനുട്ടിൽ മാൻസിയുടെ ക്രോസിൽ നിന്നാണ് അലോസിയസ് ആദ്യ ഗോൾ നേടിയത്.

38ആം മിനുട്ടിൽ പ്രിതം സിങാണ് രണ്ടാം ഗോൾ ഒരുക്കിയത്. ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ ഉള്ളത്‌. ചർച്ചിൽ പന്ത്രണ്ടാം സ്ഥാനത്താണ്‌.20220321 161949