പ്രീമിയർ ലീഗിൽ മത്സരങ്ങൾക്ക് പതിവ് വേഗതയും ആവേശവും ഒക്കെ വരാൻ സമയമെടുക്കും എന്ന് ടോട്ടൻഹാം പരിശീലകൻ ഹോസെ മൗറീനോ. താരങ്ങൾ നീണ്ട ഇടവേള കഴിഞ്ഞാണ് വരുന്നത്. പ്രീസീസണോ സൗഹൃദ മത്സരങ്ങളോ ഒന്നുമില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ അത്ര സുഖകരമായിരിക്കില്ല എന്ന് മൗറീനോ പറയുന്നു.
തുടക്കത്തിൽ തന്നെ പ്രീമിയർ ലീഗിന്റെ ആവേശം ആരും പ്രതീക്ഷിക്കേണ്ടതില്ല. മത്സരങ്ങൾ കളിച്ച് കളിച്ച് മാത്രമെ ടീമുകൾ സാധാരണ നിലയിൽ എത്തൂ എന്ന് മൗറീനോ പറഞ്ഞു. ജർമ്മനിയിൽ നോക്കിയാൽ അത് വ്യക്തമാകും. ആദ്യ റൗണ്ടിൽ ഒക്കെ ക്ലബുകളുടെ പ്രകടനം വളരെ മോശമായിരുന്നു. എന്നാൽ മൂന്നാം റൗണ്ടിൽ എത്തിയപ്പോൾ സാധാരണ മത്സരം പോലെ ആയെന്നും ജോസെ പറഞ്ഞു. ജൂൺ 17ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ നിൽക്കുകയാണ്.