സീസണ് മുമ്പ് പരിശീലന മത്സരങ്ങൾ കളിക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ പദ്ധതിയിടുന്നു

- Advertisement -

സീസൺ പുനരാഭിക്കാൻ രണ്ടാഴ്ച മാത്രമെ ഉള്ളൂ എന്നിരിക്കെ മാച്ച് ഫിറ്റ്നെസിൽ താരങ്ങളെ എത്തിക്കാൻ വേണ്ടി പരിശീലന മത്സരങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബുകൾ. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മാധ്യമങ്ങൾക്ക് പോലും പ്രവേശനം ഇല്ലാതെയാകും പരിശീലന മത്സരങ്ങൾ നടക്കുക. പ്രീമിയർ ലീഗ് ക്ലബുകൾ ഇതിനായി ചാമ്പ്യൻഷിപ്പ് ക്ലബുകളെ സമീപിച്ചിട്ടുണ്ട്‌.

ചാമ്പ്യൻഷിപ്പ് ക്ലബുകളും ജൂൺ 20ന് സീസൺ തുടങ്ങാൻ ഇരിക്കുകയാണ്. നേരെ സീസണിലേക്ക് പോയാൽ താരങ്ങൾക്ക് പൂർണ്ണ ഫിറ്റ്നെസ് ഉണ്ടാകില്ല എന്നും അത് മത്സരങ്ങളുടെ വേഗതയെ ബാധിക്കും എന്നും ക്ലബുകൾ കരുതുന്നു. അത് മാത്രമല്ല പരിക്കും പ്രശ്നമായി മാറും. അതുകൊണ്ട് തന്നെ പ്രീസീസണിൽ എന്ന പോലെ സൗഹൃദ മത്സരങ്ങൾ കളിച്ച് ഫോമിലേക്ക് ഉയരാൻ ആകും ക്ലബുകളുടെ ശ്രമം. ഒന്നോ രണ്ടോ സൗഹൃദ മത്സരങ്ങൾ ആണ് ക്ലബുകൾ പ്ലാൻ ചെയ്യുന്നത്.

Advertisement