ഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗോളടി തുടരും, ജനുവരി വരെ കരാർ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോയുടെ ലോൺ നീട്ടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിച്ചു. 2021 ജനുവരി വരെ ഇഗാളോയുടെ ലോൺ നീട്ടാനുള്ള കരാർ ഇഗാളോയുടെ ക്ലബായ ഷാങ്ഹായ് ഷെൻഹുവ സമ്മതിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജനുവരിയിൽ ലോണിൽ എത്തിയ ഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ചൈനയിൽ സീസൺ ആരംഭിക്കാൻ ആയതിനാൽ ഇഗാളോയെ പെട്ടെന്ന് വിട്ടു നൽകണം എന്ന് നേരത്തെ ഷാങ്ഹായ് ക്ലബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരത്തെ അങ്ങനെ കൈവിടാൻ യുണൈറ്റഡ് തയ്യാറായില്ല. റാഷ്ഫോർഡ് തിരികെ വന്നതോടെ ഇഗാളോയുടെ അവസരം കുറയാൻ സാധ്യത ഉണ്ട് എങ്കിൽ താരം യുണൈറ്റഡിൽ തന്നെ തുടരാൻ സമ്മതിക്കുകയായിരുന്നു.

Previous article“തുടക്കത്തിൽ തന്നെ പ്രീമിയർ ലീഗിന് വലിയ ആവേശം പ്രതീക്ഷിക്കണ്ട”
Next articleആഫ്രിക്കൻ താരങ്ങളുടെ ജീവിതകഥകൾ അവരെ കൂടുതൽ പ്രചോദിപ്പിക്കുന്നു ~ ക്ലോപ്പ്