പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് മൂന്ന് പേർക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീട പോരാട്ടം പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിനായും നടന്നത്. ഇന്ന് ലീഗിലെ അവസാന മത്സരം തുടങ്ങുന്നത് വരെ സലാ ആയിരുന്നു ഗോൾഡൻ ബൂട്ടിന് മുന്നിൽ. എന്നാൽ ഇന്ന് പ്രീമിയർ ലീഗ് അവസാനിച്ചപ്പോൾ സലായ്ക്ക് ഒപ്പം രണ്ട് പേർ കൂടെ എത്തി. 22 ഗോളുകൾ ഉള്ള സലാ ഇന്ന് ഗോൾ നേടിയിരുന്നില്ല.

എന്നാൽ സലയുടെ സഹതാരം മാനെ വോൾവ്സിനെതിരെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് 22 ഗോളുകളിലേക്ക് എത്തി. ബേർണിൽക്ക് എതിരെ ഇറങ്ങിയ ആഴ്സണൽ താരൻ ഒബാമയങ്ങും ഇന്ന് ഇരട്ട ഗോളുകൾ നേടി. അതോടെ ഒബാമയങ്ങിനും 22 ഗോളുകൾ ആയി. ഇതോടെ മൂന്നു പേരും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഗോൾഡൻ ബൂട്ട് നേടിയ മൂന്ന് താരങ്ങളും ആഫ്രിക്കൻ താരങ്ങളാണ് എന്ന പ്രത്യേകത കൂടെ ഉണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്വേറോ ഇന്ന് നേടിയ ഗോളോടെ 21 ഗോളുകളുമായി ലീഗ് സീസൺ അവസാനിപ്പിച്ചു‌. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് റെക്കോർഡായ 32 ഗോളുകൾ നേടി സലാ ആയിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത്.

സലാ – 22 ഗോളുകൾ
മാനെ – 22 ഗോളുകൾ
ഒബാമയങ്ങ് – 22 ഗോളുകൾ
അഗ്വേറോ – 21 ഗോളുകൾ