രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ കുറിച്ചത് അവർ ആഗ്രഹിക്കാത്ത ചരിത്രം

Photo:Twitter/@LFC
- Advertisement -

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉയർത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ച ലിവർപൂൾ കുറിച്ചത് അവർ ആഗ്രഹിക്കാത്ത പുതിയ ചരിത്രം. 38 മത്സരങ്ങളിൽ നിന്ന് 98 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയപ്പോൾ 97 പോയിന്റുമായി സീസൺ അവസാനിപ്പിച്ച ലിവർപൂൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ടാം സ്ഥാനക്കാരായി. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോൾ വഴങ്ങിയതിന് ശേഷം നാല് ഗോൾ തിരിച്ചടിച്ചാണ് ബ്രൈറ്റനെതിരെ ജയിച്ച് കിരീടം സ്വന്തമാക്കിയത്. ലിവർപൂൾ ആവട്ടെ വോൾവ്‌സിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചെങ്കിലും രണ്ടാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കേണ്ടി വന്നു.

2011/ 12 സീസണിൽ 89 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡാണ് ലിവർപൂൾ മറികടന്നത്. അന്ന് പ്രീമിയർ ലീഗ് കണ്ട ഏറ്റവും നാടകീയമായ അവസാന ദിവസത്തിൽ അഗ്വേറൊ നേടിയ ഇഞ്ചുറി ടൈം ഗോളിൽ ഗോൾ ഡിഫറൻസിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ കിരീടം അടിയറവ് വെച്ചത്. ഈ റെക്കോർഡാണ് 97 പോയിന്റ് നേടിയലിവർപൂൾമറികടന്നത്.

Advertisement