“ഗ്വാർഡിയോള പറഞ്ഞ് കൊണ്ട് തന്റെ കളി ശൈലി മാറ്റില്ല” – മാനെ

- Advertisement -

മാനെ ഡൈവ് ചെയ്യുന്നു എന്ന ഗ്വാർഡിയോളയുടെ ആരോപണത്തിൽ ലിവർപൂൾ താരത്തിന്റെ പ്രതികരണമെത്തി. ഗ്വാർഡിയോളയുടെ വാക്കുകൾ ഗ്വാർഡിയോള ഉദ്ദേശിച്ചെടുത്ത് എത്തും എന്ന് മാനെ പറഞ്ഞു. ഞായറാഴ്ച സിറ്റിയെ നേരിടുമ്പോൾ റഫറിയുടെ ശ്രദ്ധ കൂടുതൽ തന്നിൽ എത്തിക്കാൻ ആണ് പെപ് ശ്രദ്ധിച്ചത്. അത് നടക്കും എന്ന് മാനെ പറഞ്ഞു.

പക്ഷെ താൻ തന്റെ ശൈലി ഈ ആരോപണങ്ങൾ കൊണ്ട് മാറ്റില്ല എന്ന് മാനെ പറഞ്ഞു. അദ്ദേഹം പറയുന്നത് ഫുട്ബോളിൽ സാധാരണ കാര്യം മാത്രമണ്. ഡൈവ് ചെയ്താൽ പെനാൾട്ടി കിട്ടുമെങ്കിൽ അതിനു വേണ്ടു താൻ ഡൈവ് ചെയ്യും എന്നും മാനെ പറഞ്ഞു. പക്ഷെ സത്യാവസ്ഥ തന്റെ പരിശീലകനായ ക്ലോപ്പ് പറഞ്ഞിട്ടുണ്ട്. താൻ ഡൈവ് ചെയ്യാറില്ല. മാനെ കൂട്ടിച്ചേർത്തു

Advertisement