സിക്കിം ഗോൾഡ് കപ്പിൽ ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങും

- Advertisement -

ഇന്ത്യൻ ഫുട്ബോളിലെ പ്രശസ്ത ടൂർണമെന്റുകളിൽ ഒന്നായ സിക്കിം ഗോൾഡ് കപ്പിൽ ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങും. ഗോൾഡ് കപ്പിന്റെ പ്രീക്വാർട്ടറിലാണ് ഗോകുലത്തിന്റെ റിസേർവ് ടീം ഇന്ന് ഇറങ്ങുന്നത്. സിക്കിം ഹിമാലയൻ ക്ലബിനെ ആകും ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികൾ. സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നതിനാൽ റിസേർവ്സ് ടീമിലെ പ്രധാന താരങ്ങളിൽ പലതും ഗോകുലം ടീമിൽ ഇല്ല.

ഈ സീസണിൽ രണ്ട് കപ്പുകൾ റിസേർവ്സ് ടീം ഇതിനകം നേടിയിട്ടുണ്ട്ം ബദൗസ കപ്പും ഇൻഡിപെൻഡസ് ഡേ കപ്പും നേടിയ ഗോകുലം റിസേർവ്സ് മൂന്നാം കിരീടമാകും സിക്കിമിൽ ലക്ഷ്യമിടുന്നത്. ജംഷദ്പൂർ എഫ് സി റിസേർവ്സ്, മൊഹമ്മദൻസ്, പഞ്ചാബ് പോലീസ്, ആർമി റെഡ് തുടങ്ങിയ ടീമുകൾ ഒക്കെ ഇത്തവണ സിക്കിം ഗോൾഡ് കപ്പിൽ കളിക്കുന്നുണ്ട്

Advertisement