ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗിൽക്രിസ്റ്

- Advertisement -

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ഗിൽക്രിസ്റ്റിന്റെ പ്രവചന പ്രകാരം ഇന്ത്യ ഫൈനലിൽ കളിക്കും. അതെ സമയം ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാൻ സെമി കാണില്ലെന്ന് ഗിൽക്രിസ്റ് പ്രവചിക്കുന്നുണ്ട്.

ഇന്ത്യയെ കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂ സിലാൻഡും സെമി ഫൈനലിൽ എത്തുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. കൂടാതെ ആതിഥേയരായ ഓസ്ട്രേലിയയും ടി20 ലോകകപ്പിന്റെ സെമി ഫൈനൽ കാണുമെന്നാണ് ഗിൽക്രിസ്റ്റിന്റെ പ്രവചനം. അതെ സമയം ടി20 മത്സരം ഒരു ലോട്ടറിയാണെന്നും ജേതാക്കളെ പ്രവചിക്കുക അസാധ്യമാണെന്നും ഗിൽക്രിസ്റ് പറഞ്ഞു. 2020 ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ്.

Advertisement