മാഞ്ചസ്റ്റർ സിറ്റി വലിയ തുക ഒന്നും ചിലവഴിച്ചു സ്ട്രൈക്കറെ വാങ്ങില്ല എന്നു പെപ്

20210301 212222
Credit: Twitter

നോർവീജിയൻ താരം ഹാലണ്ടിനെ സിറ്റി സ്വന്തമാക്കും എന്ന അഭ്യൂഹങ്ങൾ തള്ളി സിറ്റി പരിശീലകൻ പെപ് ഗാര്ഡിയോള. അഗ്വേറോ ക്ലബ് വിടും എന്നു തീരുമാനിച്ചു എങ്കിലും പുതിയ സ്‌ട്രൈക്കർ പദ്ധതിയിൽ ഇല്ല എന്നാണ്‌ ഗാര്ഡിയോള പറഞ്ഞത്. ഇപ്പോൾ ഉള്ള സാമ്പത്തിക സ്ഥിതി വെച്ച് ഹാലണ്ടിനെ പോലൊരു താരത്തെ വാങ്ങാൻ ആവില്ല എന്നു പെപ് പറയുന്നു. തങ്ങൾക്ക് എന്നല്ല ഒരുവിധം ക്ലബ്ബുകൾക്ക് ഒന്നും വലിയ ട്രാൻസ്ഫറുകൾ നടത്താൻ സാമ്പത്തിക പ്രതിസന്ധി കൊണ്ടാവില്ല എന്നു ഗാര്ഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് നല്ല താരങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പുതിയ സ്‌ട്രൈക്കർ ഇല്ലായെങ്കിലും സിറ്റിക്ക് വലിയ പ്രശ്നം ഉണ്ടാകില്ല എന്നും പെപ് പറഞ്ഞു.എം ഇപ്പോൾ താരങ്ങൾക്ക് ഒക്കെ വലിയ തുക ആണെന്നും പെപ് പറഞ്ഞു. ഒരു സ്ട്രൈക്കറെ തന്നെ സിറ്റി വാങ്ങാതിരിക്കാൻ സാധ്യത ഉണ്ട് എന്നും പെപ് പറയുന്നു.