അപരാജിത കുതിപ്പ്, ചെൽസി പരിശീലകന് മാർച്ചിലെ പുരസ്കാരം

20210402 170900

ചെൽസി പരിശീലകൻ തോമസ് ടുഹലിനെ മാർച്ച് മാസത്തെ പ്രീമിയർ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ചെൽസിയിൽ പരിശീലകനായി എത്തിയ ശേഷം ഇതുവരെ ടുഹൽ പരാജയം അറിഞ്ഞിട്ടില്ല. ചെൽസിയെ തിരികെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയിൽ എത്തിക്കാനും ടുഹലിനായിരുന്നു. മാർച്ചിൽ ടുഹലിന്റെ ചെൽസി കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്.

ലിവർപൂളിനെയും എവർട്ടണെയും പരാജയപ്പെടുത്താൻ ചെൽസിക്ക് ആയിരുന്നു. ഇതിനൊപ്പം ലീഡ്സിനെതിരെ സമനിലയും നേടി. മാർച്ച് മാസത്തിൽ ഒരു ഗോൾ പോലും ചെൽസി വഴങ്ങിയില്ല. ലെസ്റ്റർ താരം ഇഹെനാചോ ആണ് മാർച്ച് മാസത്തിലെ മികച്ച താരം.