സൈൻ ചെയ്തിട്ട് 2 വർഷം, വെനിസ്വേലൻ യുവതാരത്തിന് വാറ്റ്ഫോർഡിനായി കളിക്കാൻ വഴി തെളിഞ്ഞു

- Advertisement -

വെനിസ്വേലയുടെ യുവ ഫുട്ബോളർ അഡൽബെർറ്റോ പെനരാന്ദയ്ക്ക് അവസാനം വാറ്റ്ഫോർഡിനു വേണ്ടി കളിക്കാനുള്ള വഴി തെളിഞ്ഞു. 2016ൽ വാറ്റ്ഫോർഡിൽ എത്തിയിരുന്നു എങ്കിലും ഇംഗ്ലണ്ടിൽ കളിക്കാൻ വർക്ക് പെർമിറ്റ് ശരിയാകാത്തതിനാൽ അവസാന രണ്ട് വർഷവും ലോണടിസ്ഥാനത്തിൽ സ്പെയിനിൽ കളിക്കുകയായിരുന്നു ഈ 21കാരൻ‌ എന്നാൽ താരത്തിന്റെ വർക്ക് പെർമിറ്റ് അവസാനം ശരിയായി. ഇനി മുതൽ പെനരാന്ദയ്ക്ക് വാറ്റ്ഫോർഡിന്റെ ജേഴ്സിയിൽ കളിക്കാം.

അഞ്ചു വർഷത്തേക്കുള്ള പുതിയ കരാറിലും താരം ഒപ്പുവെച്ചു. സ്പെയിനിൽ ഗ്രനാഡ, മലാഗ ക്ലബുകൾക്കു. ഇറ്റലിയിൽ ഉഡിനെസെ ക്ലബിനായുമാണ് പെനരാന്ദ ലോണിൽ കളിച്ചത്. ഉഡിനെസെയിൽ നിൻ തന്നെ ആയിരുന്നു 2016ൽ താരത്തെ വാറ്റ്ഫോർഡ് സ്വന്തമാക്കിയതും. വെനിസ്വേല രാജ്യാന്തര ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് പെനരാന്ദ‌

Advertisement