“ഒരു മത്സരത്തിൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് മോശമായി കളിച്ചിട്ടുള്ളൂ” ജെയിംസ്

- Advertisement -

നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മികച്ച ആത്മവിശ്വാസത്തോടെയാണ് ഒരുങ്ങുന്നത് എന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. തന്റെ ടീമിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായം മാത്രമെ ഉള്ളൂ. ഈ സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെക്കാൾ മോശമായി കളിച്ചിട്ടുള്ളൂ എന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്.

ഗോവയ്ക്ക് എതിരെ മാത്രം ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മോശം കളി കളിച്ചത് എന്ന് ജെയിംസ് പറഞ്ഞു. പരാജയപ്പെട്ടു എങ്കിലും ബെംഗളൂരുവിനെതിരെ വരെ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ചു നിന്നത്. അദ്ദേഹം പറഞ്ഞു. ഗോവയ്ക്ക് എതിരെയുള്ള പരാജയം അംഗീകരിക്കേണ്ടതുണ്ട്. അവർ തങ്ങളെക്കാൾ മികച്ച ടീമാണ്. ഇടക്ക് എതിരാളികൾ തങ്ങളെക്കാൾ മികച്ചവരാണെന്ന് അംഗീകരിക്കേണ്ട വരും എന്നും ജെയിംസ് പറഞ്ഞു.

സീസണിൽ ആകെ ഒരു ജയം മാത്രമായി ദയനീയ അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്.

Advertisement