പടിക്കലിനും സമര്‍ത്ഥിനും ശതകം, കേരളത്തിന് വമ്പന്‍ ലക്ഷ്യം നല്‍കി കര്‍ണ്ണാടക

Devduttpadikkal2

ഓപ്പണര്‍മാര്‍ വീണ്ടും മികവ് പുലര്‍ത്തിയപ്പോള്‍ കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 338 റണ്‍സ് നേടി കര്‍ണ്ണാടക. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ കര്‍ണ്ണാടകയ്ക്കായി രവികുമാര്‍ സമര്‍ത്ഥും ദേവ്ദത്ത് പടിക്കലും മിന്നും ഫോമില്‍ ഓപ്പണിംഗില്‍ ബാറ്റ് വീശുകയായിരുന്നു.

ബേസില്‍ എന്‍പിയാണ് 249 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 119 പന്തില്‍ 101 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിനെയാണ് ബേസില്‍ പുറത്താക്കിയത്. ദേവ്ദത്ത് പടിക്കല്‍ 10 ഫോറും രണ്ട് സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

പടിക്കല്‍ പുറത്തായ ശേഷം മനീഷ് പാണ്ടേയുമായി 168 റണ്‍സാണ് സമര്‍ത്ഥ് നേടിയത്. എന്നാല്‍ താരത്തിന് തന്റെ ഇരട്ട ശതകം എട്ട് റണ്‍സ് അകലെ നഷ്ടമായി. 158 പന്തില്‍ നിന്ന് 192 റണ്‍സ് നേടിയ രവികുമാര്‍ സമര്‍ത്ഥ് 22 ഫോറും 3 സിക്സും നേടി. സമര്‍ത്ഥിന്റെ വിക്കറ്റും ബേസില്‍ എന്‍പിയ്ക്ക് ആയിരുന്നു.

Ravikumarsamarth

അതേ ഓവറില്‍ കൃഷ്ണപ്പ ഗൗതമിനെയും വീഴ്ത്തി ബേസില്‍ എന്‍പി തന്റെ മൂന്നാം വിക്കറ്റ് നേടി. മനീഷ് പാണ്ടേ പുറത്താകാതെ 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി.

Previous articleഐപിഎല്‍ ഷെഡ്യൂളുകളില്‍ അഭിപ്രായ വ്യത്യാസവുമായി ഫ്രാഞ്ചൈസികള്‍
Next articleമാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ ആകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ