ന്യൂകാസിലിന് മുന്നിൽ പതറി വാറ്റ്ഫോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വാറ്റ്ഫോർഡിനെ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ ഇന്ന് സ്വന്തം ഹോമിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡ് സമനില വഴങ്ങേണ്ടി വന്നു. 1-1 എന്ന സ്കോറൊലാണ് മത്സരം അവസാനിച്ചത്. കഴിഞ്ഞ കളിയിൽ ചെൽസിയോട് പരാജയപ്പെട്ട വാറ്റ്ഫോർഡ് ഇന്ന് വിജയ വഴിയിൽ എത്താം എന്നായിരുന്നു കരുതിയത്.

കളിൽ ഭൂരിഭാഗം സമയവും ഒരു ഗോളിന് പിറകിൽ ആയിരുന്ന വാറ്റ്ഫോർഡിനെ അവസാനം ഒരു ഡോകോറെ ഹെഡർ ആണ് രക്ഷിച്ചത്. സബ്ബായി എത്തിയ ഡൊകൊറെ 83ആം മിനുട്ടിലാണ് വാറ്റ്ഫോർഡിന്റെ സമനില ഗോൾ നേടിയത്. കളിയിൽ ആദ്യ പകുതിയിൽ റാൻഡോണിന്റെ ഗോളിലൂടെ ന്യൂകാസിൽ മുന്നിൽ എത്തിയിരുന്നു.

ഇന്നത്തെ സമനില ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് വാറ്റ്ഫോർഡിനെ എത്തിച്ചു. ന്യൂകാസിൽ ഇപ്പോൾ 15ആം സ്ഥാനത്താണ്.