കൊറോണ, ന്യൂകാസിൽ ആസ്റ്റൺ വില്ല മത്സരം മാറ്റിവെച്ചു

20201202 123642
- Advertisement -

പ്രീമിയർ ലീഗിൽ ഈ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ന്യൂകാസിൽ ആസ്റ്റൺ വില്ല മത്സരം നീട്ടിവെക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ തീരുമാനിച്ചു. ന്യൂകാസിൽ ടീമിൽ നിരവധി താരങ്ങൾക്കും സ്റ്റാഫുകൾക്കും കൊറോണ ബാധിച്ചതാണ് ഈ പുതിയ തീരുമാനത്തിന്റെ കാരണം. കൊറോണ വ്യാപിക്കുന്നതിനാൽ ന്യൂകാസിൽ കഴിഞ്ഞ ദിവസം അവരുടെ പരിശീലന ഗ്രൗണ്ട് അടച്ചിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിൽ തന്നെ അഞ്ച് താരങ്ങളെ കൊറോണ കാരണം ന്യൂകാസിലിന് നഷ്ടമായിരുന്നു. ആ മത്സരം ന്യൂകാസിൽ തോൽക്കുകയും ചെയ്തു. കൊറോണ കേസുകൾ കൂടിയതോടെ ന്യൂകാസിൽ മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗ് അധികൃതരോടെ ആവശ്യപ്പെടുക ആയിരുന്നു. ഇത് ആദ്യമായാണ് ഫുട്ബോൾ പുനരാരംഭിച്ച ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു മത്സരം കൊറോണ കാരണം മാറ്റിവെക്കുന്നത്.

Advertisement