“ബ്രൂണോയുടെ സാന്നിദ്ധ്യം ടീമിന് മുഴുവൻ സന്തോഷം നൽകുന്നു” – മാറ്റ

Matamata
Credit: Twitter
- Advertisement -

പോർച്ചുഗീസ് താരം ബ്രൂണൊ ഫെർണാണ്ടസിനെ പുകഴ്ത്തി യുവാൻ മാറ്റ. ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് മൊത്തം സന്തോഷം നൽകുന്നു എന്ന് മാറ്റ പറഞ്ഞു. ബ്രൂണൊ ഫെർണാണ്ടസ് ടീമിനൊപ്പം ഉണ്ട് എന്നത് എല്ലാവരെയും സന്തോഷവാന്മാരാക്കുന്നു. ബ്രൂണോ ടീമിന് നൽകിയ മാറ്റം വലിയതാണ് എന്നും മാറ്റ പറഞ്ഞു. പ്രീമിയർ ലീഗുമായി ഇണങ്ങുക അത്ര എളുപ്പമല്ല. എന്നാൽ ബ്രൂണൊ ഫെർണാണ്ടസിന് അതിനായി ഒട്ടും സമയം എടുത്തില്ല. മാറ്റ പറഞ്ഞു.

ബ്രൂണൊ ഫെർണാണ്ടസിന് വിജയിക്കാനുള്ള ദാഹം കൂടുതലാണ്. വിജയിക്കാനുള്ള ബ്രൂണോയുടെ ആഗ്രഹം ടീമിനെ മുഴുവൻ മെച്ചപ്പെടുത്തുന്നു. മാറ്റ പറയുന്നു. താനും ബ്രൂണൊ ഫെർണാണ്ടസുമായി നല്ല ബന്ധമാണ്. ഗ്രൗണ്ടിൽ രണ്ട് പേർക്കും രണ്ട് പേരുടെയും നീക്കങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാകാറുണ്ട്. മാറ്റ പറഞ്ഞു.

Advertisement