“തനിക്കും വാൻ ഡെ ബീകിനും ഒരുമിച്ച് കളിക്കാൻ ആകും” – ബ്രൂണൊ ഫെർണാണ്ടസ്

Newfile 2
Credit: Twitter
- Advertisement -

ബ്രൂണൊ ഫെർണാണ്ടസും വാൻ ഡെ ബീകും ഒരേ പൊസിഷനിൽ കളിക്കുന്ന താരങ്ങൾ ആയത് കൊണ്ട് തന്നെ ഇരുവർക്കും ഒരുമിച്ച് ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. എന്നാൽ ഇതിനെ എതിർക്കുകയാണ് ബ്രൂണൊ ഫെർണാണ്ടസ്. തനിക്കും വാൻ ഡെ ബീകിനും ഒരുമിച്ച് കളിക്കാൻ ആകും എന്നും അതാണ് സൗതാമ്പടണ് എതിരെ കണ്ടത് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

വാൻ ഡെ ബീക് ഒരുപാട് ക്വാളിറ്റി ഉള്ള താരമാണ്. മിഡ്ഫീൽഡിൽ ഏതു വേഷത്തിലും വാൻ ഡെ ബീകിന് നന്നായി കളിക്കാൻ ആകും. വാൻ ഡെ ബീകിന്റെ വേർക്ക് റേറ്റ് ഗംഭീരമാണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. വാൻ ഡെ ബീക് ഉൾപ്പെടെ മൂന്ന് മധ്യനിര താരങ്ങളായും അല്ലായെങ്കിൽ നാല് മധ്യനിര താരങ്ങളായും മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കാൻ ആകും. ടീമിൽ ഒരുപാട് നല്ല താരങ്ങൾ ഉണ്ട് എന്നും അവർ ഒക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ കഴിവുള്ള താരങ്ങൾ ആണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement