മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തിൽ നിന്ന് പെട്ടെന്ന് കരകയറും എന്ന് ഒലെ

യങ് ബോയ്സിനെതിരായ ഞെട്ടിക്കുന്ന തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വലിയ നിരാശലയിലാക്കിയിട്ടുണ്ട്‌. എന്നാൽ നിരാശ വേണ്ട എന്നും തോൽവയിലെ പ്രതികരണം വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ കാണാം എന്നും ഒലെ പറഞ്ഞു.

“യങ് ബീയ്സിനെതിരായ പരാജയം ഒരു തിരിച്ചടിയാണ് എന്ന് ഞങ്ങൾക്ക് അറിയാം, ഞങ്ങൾ ഇതിനേക്കാൾ നന്നായി ചെയ്യണം എന്നുണ്ട്. ഞങ്ങൾക്ക് ഗ്രൂപ്പിൽ ആവശ്യമുള്ള 10, 12 പോയിന്റുകൾ നേടാൻ ഞങ്ങൾക്ക് ഇനിയും അഞ്ച് ഗെയിമുകൾ ഉണ്ട്.” ഒലെ പറഞ്ഞു.

“തീർച്ചയായും ഇത് ഞങ്ങൾ ആഗ്രഹിച്ച തുടക്കമല്ല, പക്ഷേ ഞങ്ങൾക്ക് പെട്ടെന്ന് തിരിച്ചുവരാൻ കഴിയുന്ന ഒരു നല്ല ടീമാണ്.” ഒലെ പറഞ്ഞു. “ഞങ്ങളിൽ ഉള്ള പ്രതീക്ഷകൾ ഉയർന്നതാണെന്ന് ഞങ്ങൾക്കറിയാം, പ്രകടന നിലവാരം ഞങ്ങളുടെ നിലവാരത്തിലായിരുന്നില്ല ഇതുവരെ” ഒലെ പറഞ്ഞു.