യൂറോപ്പ ലീഗിൽ ഗോൾ അടിച്ചും അടിപ്പിച്ചും മരിയ ഗോട്സെ

Wasim Akram

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഡച്ച് ക്ലബ് പി.എസ്.വി സ്പാനിഷ് ക്ലബ് റയൽ സോസിദാഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും മത്സരത്തിൽ 2 ഗോളുകൾ ആണ് നേടിയത്. പി.എസ്.വിക്ക് ആയി ജർമ്മൻ താരം മരിയ ഗോട്സെ തിളങ്ങിയ മത്സരത്തിൽ സോസിദാഡിനായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജാനുസാജും ഗോൾ കണ്ടത്തി. 31 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഗോട്സെ പി.എസ്.വി മത്സരത്തിൽ ആദ്യം മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ജോസബ സാൽദുയുടെ പാസിൽ നിന്നു 2 മിനിറ്റിനുള്ളിൽ ജാനുസാജ് സോസിദാഡിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.20210917 034730

തുടർന്ന് 39 മിനിറ്റിൽ ഗോൾ കണ്ടത്തിയ സ്വീഡിഷ് താരം അലക്‌സാണ്ടർ ഇസാക് സ്പാനിഷ് ടീമിന് ആദ്യ പകുതിയിൽ 2-1 ന്റെ മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതിയിൽ 54 മിനിറ്റിൽ കോഡി ഗാക്പോക്ക് ഗോളടിക്കാനുള്ള അവസരം ഒരുക്കിയ ഗോട്സെ രക്ഷകൻ ആയപ്പോൾ പി.എസ്.വി മത്സരത്തിൽ സമനില പിടിക്കുക ആയിരുന്നു. മത്സരത്തിൽ വലിയ മുൻതൂക്കം പുലർത്തിയെങ്കിലും ഡച്ച് ക്ലബിന് പക്ഷെ വിജയഗോൾ മാത്രം നേടാൻ സാധിച്ചില്ല. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ എസ്.കെ ഗ്രാസിനെ ലീഗ് വണ്ണിലെ വമ്പന്മാർ ആയ മൊണാക്കോ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 64 മത്തെ മിനിറ്റിൽ ക്രപിൻ ഡിയാറ്റയാണ് മൊണാക്കോക്ക് ജയം സമ്മാനിച്ചത്.