ബ്രൈറ്റന്റെ ഏറ്റവും മികച്ച ഗോൾസ്കോറർ ക്ലബിൽ തുടരും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയ ഗ്ലെൻ മുറെ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു. 2020 വരെ ക്ലബിൽ തുടരുന്ന കരാറാണ് മുറെ ഒപ്പുവെച്ചത്. ഈ സീസണിൽ ആറു ഗോളുകളുമായി ക്ലബിന്റെ ടോപ്പ് സ്കോറർ ആണ് മുറെ. ഈ സീസണിൽ തന്നെ വോൾവ്സിനെതിരെ നേടിയ ഗോളോടെ ക്ലബിനായി 100 ഗോളുകൾ എന്ന നേട്ടത്തിലും മുറെ എത്തിയിരുന്നു.

2008ൽ ബ്രൈറ്റണൊപ്പം ഉണ്ടായിരുന്ന മുറെ പിന്നീട് ക്ലബ് വിട്ട് 2016ൽ ആയിരുന്നു തിരിച്ച് എത്തിയത്. ബ്രൈറ്റണെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുന്നതിലും മുറെക്ക് വലിയ പങ്കുണ്ടായിരുന്നു. 2016-17 സീസണിൽ ബ്രൈറ്റണായി 23 ഗോളുകളും, കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ 14 ഗോളുകളും മുറെ നേടി.

Advertisement