അമേരിക്ക കീഴടക്കി സ്ലാട്ടൻ, മികച്ച ഗോളിനുള്ള അവാർഡും സ്വന്തം പേരിലാക്കി

- Advertisement -

മേജർ ലീഗ് സോക്കറിൽ സ്ലാട്ടന്റെ തേരോട്ടം തുടരുന്നു. ഇത്തവണ ലീഗിലെ പോയ വർഷത്തെ മികച്ച ഗോളിനുള്ള അവാർഡാണ് സ്വീഡിഷ് ഇതിഹാസ താരം നേടിയത്. മാർച്ചിൽ ലോസ് അഞ്ചലസ് എഫ് സി ക്ക് എതിരെ 40 വാര അകലെ നിന്ന് നേടിയ വോളിക്കാണ് ഇബ്ര അവാർഡ് കരസ്ഥമാക്കിയത്. നേരത്തെ ലീഗിൽ മികച്ച പുതിയ കളിക്കാരനുള്ള അവാർഡും സ്ലാട്ടൻ സ്വന്തമാക്കിയിരുന്നു.

അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതാണ് താരം ഈ ഗോൾ നേടിയത്. മത്സരത്തിൽ പിന്നിൽ നിൽക്കുകയായിരുന്ന ഗലക്സിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന താരം മത്സരത്തിൽ ടീമിന്റെ വിജയ ഗോളും നേടിയിരുന്നു. എം എൽ എസ് ചരിത്രത്തിൽ ഒരു സീസണിൽ 20 ഗോളും 10 അസിസ്റ്റും നേടുന്ന മൂന്നാമത്തെ താരമായി സ്ലാട്ടൻ മാറിയ അരങ്ങേറ്റ സീസണിൽ തന്നെ മാറിയിരുന്നു.

Advertisement