ഇറ്റാലിയൻ സൂപ്പർ കപ്പ് വേദി സൗദി തന്നെ

- Advertisement -

ഇറ്റാലിയൻ സൂപ്പർ കപ്പ് വേദി സൗദി അറേബിയയിൽ വെച്ച് തന്നെ നടക്കും. ജിദ്ദയിലെ സ്റ്റേഡിയത്തിൽ വെച്ച് ജനുവരി പതിനേഴിനായിരിക്കും ചാമ്പ്യന്മാരായ യുവന്റസ് മിലാനെ നേരിടുക. കോപ്പ ഇറ്റലിയെ ജേതാക്കളും സീരി എ ജേതാക്കളും തമ്മിലാണ് ഇറ്റാലിയൻ സൂപ്പർ കപ്പിനായി പോരാടുക.

എന്നാൽ ഈ രണ്ടു കിരീടങ്ങളും കഴിഞ്ഞ സീസണിൽ യുവന്റസ് ഉയർത്തിയതിനാൽ കോപ്പ ഇറ്റാലിയ ഫൈനലിസ്റ്റുകളായ എ സി മിലാനെയായിരിക്കും സൂപ്പർ കപ്പിൽ നേരിടുക. സൗദി ജേണലിസ്റ് ജമാൽ കാശൊഗി ഇസ്താംബുളിലെ സൗദി എംബസിയിൽ വെച്ച് കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് സൂപ്പർ കപ്പ് സൗദിയിൽ നിന്നും മാറ്റുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്.

Advertisement