മൊറാട്ട ജേഴ്സി നമ്പർ മാറ്റി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി സ്ട്രൈക്കർ ആൽവാരോ മൊറാട്ട ജേഴ്സി നമ്പർ മാറി. 9 ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്ന മൊറാട്ട ഇനി മുതൽ 29 ആം നമ്പർ ജേഴ്സിയാവും അണിയുക. ജൂലൈ 29 ന് പിറന്ന ഇരട്ട കുട്ടികൾക്ക് വേണ്ടിയാണ് താരം നമ്പർ മാറ്റുന്നത്.

ചെൽസിയിൽ 9 ആം നമ്പർ എന്നത് പലപ്പോഴും വിജയകരമായിരുന്നില്ല. അവസാനം 9 ആം നമ്പർ അണിഞ്ഞ ഫെർണാണ്ടോ ടോറസ് അടക്കമുള്ളവർക്ക് ചെൽസിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല.

ചെൽസിയുടെ ഏറ്റവും വിലപിടിപ്പുള്ള താരമായി സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിയ കഴിഞ്ഞ സീസണിൽ തുടക്കം മികച്ചത് ആക്കിയെങ്കിലും പിന്നീട് തീർത്തും നിറം മങ്ങിയിരുന്നു. ഇതും ഒരു പക്ഷെ 9 ആം നമ്പർ മാറാൻ താരത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial