മൊഹമ്മദ് സലായും വാൻ ഡൈക്കുമടിച്ചു, ലീഡ് നാലായിയുയർത്തി ലിവർപൂൾ

പ്രീമിയർ ലീഗിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വോൾഫ്സിനെ റെഡ്സ് പരാജയപ്പെടുത്തി. ലിവർപൂളിന് വേണ്ടി മൊഹമ്മദ് സലായും വിർജിൽ വാൻ ഡൈക്കും ഗോളടിച്ചു. ഈ ജയത്തോടു കൂടി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ ലീഡ് നാലായിയുയർത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊ സലായുടെ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ വാൻ ഡൈക്കിന്റെ ഗോളിൽ ലിവർപൂൾ മൂന്ന് പോയന്റും നേടി. ഇതാദ്യമായല്ല ക്രിസ്മസിന് മുൻപായി ലിവർപൂൾ ടേബിൾ ടോപ്പേഴ്സാകുന്നത്. 2008, 2013 വർഷങ്ങളിൽ ലിവർപൂൾ ക്രിസ്മസിന് മുൻപ് ടേബിൾ ടോപ്പേഴ്സായെങ്കിലും കിരീടമുയർത്തനായില്ല. 48 പോയന്റുമായി അപരാജിതരായി കുതിക്കുന്ന ജർഗൻ ക്ലോപ്പും സംഘവും 28 കൊല്ലത്തിനിടയിലെ ആദ്യ കിരീടം നേടുമെന്നാണ് ലിവർപൂൾ ആരാധകർ വിശ്വസിക്കുന്നത്.