ആഴ്സണൽ മധ്യനിര താരം ഹെന്രിക് മികിതാര്യനും ഇനി സീരി എ ക്ലബ്ബ് റോമയിൽ. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം റോമയിൽ എത്തുന്നത്. ആഴ്സണലിൽ എത്തി 18 മാസത്തിന് ശേഷമാണ് താരം ക്ലബ്ബ് തൽകാലത്തേക്ക് മാറുന്നത്. ഉനൈ എമറിക്ക് കീഴിൽ കാര്യമായ അവസരം ലഭിക്കില്ല എന്ന് ഉറപ്പായതോടെയാണ് താരം ക്ലബ്ബ് വിടുന്നത്.
2018 ജനുവരിയിൽ അലക്‌സി സാഞ്ചസിനെ യുണൈറ്റഡിന് നൽകിയതിന് പകരമായാണ് മികിതാര്യൻ ആഴ്സണലിൽ എത്തുന്നത്. പക്ഷെ ആഴ്സണലിൽ കാര്യമായി തിളങ്ങാൻ അർമേനിയൻ ദേശീയ ടീം അംഗമായ മികിതാര്യന് സാധിച്ചിരുന്നില്ല. 30 വയസുകാരനായ താരത്തിനെ ലോണിൽ ലഭിക്കാൻ 3 മില്യൺ യൂറോയോളം റോമ നൽകിയതായാണ് റിപ്പോർട്ടുകൾ.