റേസിസത്തിന്റെ കാര്യത്തിൽ ഫുട്ബോൾ പിറകോട്ടാണ് പോവുന്നതെന്ന് ലുകാകു 

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

റേസിസത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫുട്ബോൾ പിറകോട്ടാണ് പോവുന്നതെന്ന് ഇന്റർ മിലൻ ഫോർവേഡ് റൊമേലു ലുകാകു. സീരി എ മത്സരത്തിൽ ഇന്റർ മിലാനും കഗിലാരിയും തമ്മിലുള്ള മത്സരത്തിനിടെയാണ് മങ്കി ചാന്റുകളുമായി കഗിലാരി ആരാധകർ ലുകാകുവിനെതിരെ തിരിഞ്ഞിരുന്നു.  മത്സരത്തിന്റെ 72ആം മിനുട്ടിൽ ലുകാകു പെനാൽറ്റി എടുക്കാൻ വന്ന സമയത്താണ് ആരാധകർ ലുകാകുവിനെ വംശീയമായി അധിക്ഷേപിച്ചത്.

തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്നും ലുകാകു ആവശ്യപ്പെട്ടു. ഫുട്ബോൾ എല്ലാവർക്കും ആസ്വദിക്കേണ്ട ഒന്നാണെന്നും അത് കൊണ്ട് ഫുട്ബോളിൽ ഇതുപോലെയുള്ള അധിക്ഷേപങ്ങൾ അനുവദിക്കരുതെന്നും ലുകാകു പറഞ്ഞു. വംശീയാധിക്ഷേപം തടയുന്നതിന് സോഷ്യൽ മീഡിയ കമ്പനികൾ കുറച്ചൂടെ മികച്ച നടപടികൾ എടുക്കണമെന്നും ലുകാകു പറഞ്ഞു. ഫുട്ബോൾ താരങ്ങൾ എല്ലാം റേസിസത്തിനെതിരെ ഒന്നിക്കണമെന്നും ലുകാകു കൂട്ടിച്ചേർത്തു. മുൻപ് പലതവണ കഗിലാരി ആരാധകർ പല താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയിരുന്നു.