ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാരിക്ക് പരിശീലിപ്പിക്കും

Michael Carrick Manchester United

വ്യാഴാഴ്ച നടക്കുന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താത്കാലിക പരിശീലകനായ കാരിക്ക് തന്നെ പരിശീലിപ്പിക്കും. മാഞ്ചസ്റ്റർ യൂണൈറ്റഡിൻന്റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെട്ട റാൾഫ് റാൻഗ്‌നിക്കിന് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കാരിക്ക് തന്നെ ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുമെന്ന് ഉറപ്പായത്.

ഞായറഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാവും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൻഗ്‌നിന്റെ ആദ്യ മത്സരം. നേരത്തെ ചെൽസിക്കെതിരെയും വില്ലറയലിനെതിരെയും കാരിക്ക് തന്നെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. വില്ലറയലിനെതിരെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.

Previous articleദക്ഷിണാഫ്രിക്കൻ പരമ്പര ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ
Next articleവിശ്വസിക്കുമോ നിങ്ങള്‍? റഷീദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്