പ്രതിസന്ധി വിട്ടൊഴിയാതെ യുണൈറ്റഡ്, സീസൺ തുടക്കത്തിൽ മാറ്റിച്ചും ഉണ്ടാവില്ല

പരിക്ക് പ്രശ്നങ്ങൾ അലട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ തിരിച്ചടി. മധ്യനിര താരം നേമഞ്ഞ മാറ്റിച്ചിന് പരിക്കേറ്റ് പുറത്തായത് കാരണം സീസണിന്റെ തുടക്കത്തിൽ കളിക്കാനാവില്ല. യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

വയർ സംബന്ധമായ അസുഖത്തിന് മാറ്റിച്ചിന് ശാസ്ത്രക്രിയ നടത്തിയതായി മൗറീഞ്ഞോ സ്ഥിതീകരിച്ചു. ടീമിൽ അഭിവാജ്യ ഘടകമായിരുന്ന മാറ്റിചിന്റെ അഭാവം യുണൈറ്റഡിന് ശക്തമായ തിരിച്ചടിയാകും. ലോകകപ്പ് കഴിഞ്ഞു വിശ്രമത്തിലുള്ള താരങ്ങൾ യുണൈറ്റഡിന്റെ ലെസ്റ്ററിന് എതിരായ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.

നേരത്തെ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയയും പരിക്കേറ്റ് പുറത്തായിരുന്നു. ഡിയഗോ ഡലോട്ട്, ക്രിസ് സ്മാളിംഗ്, ലുക്ക് ഷോ എന്നിവർക്കും പരിക്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെയ്ൻ റൂണിക്ക് അമേരിക്കയിൽ ആദ്യ ഗോൾ
Next articleപുതിയ താരങ്ങളെ ക്ലബിൽ എത്തിക്കാത്തതിൽ മൗറീനോയ്ക്ക് അതൃപ്തി