“പുതിയ ഉടമകൾ വരും എന്ന് അറിയാം, പക്ഷെ ഫുട്ബോളിലാണ് തന്റെയും ടീമിന്റെയും ശ്രദ്ധ” – ടെൻ ഹാഗ്

Newsroom

Picsart 23 02 16 12 38 04 106
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഉടമകൾ മാറാൻ പോകുന്നതിനെ കുറിച്ചും അതിനായി ക്ലബിൽ നടക്കുന്ന കാര്യങ്ങളും അറിയാം എങ്കിലും തന്റെയും ടീമിന്റെയും ശ്രദ്ധ പൂർണ്ണമായും ഫുട്ബോളിൽ ആണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്.

ടെൻ ഹാഗ് 23 02 17 01 48 21 726

ഗ്ലേസേഴ്സിൽ നിന്ന് ക്ലബ് വാങ്ങുന്നതിനുള്ള പ്രാരംഭ ബിഡ്ഡുകളുടെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഏറ്റവും ശക്തമായ ബിഡ് ഖത്തറിൽ നിന്നാണ് വന്നത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുമെന്ന് തന്നെയാണ് കായികലോകം പൊതുവെ ഇപ്പോൾ പ്രവചിക്കുന്നത്.

എന്നാൽ താൻ ക്ലബ്ബിനോട് പ്രതിജ്ഞാബദ്ധനാണെന്നും ക്ലബിന്റെ തലപ്പത്ത് നടക്കുന്ന കാര്യങ്ങൾ പിന്തുടരുന്നുണ്ട് എന്നു ടെൻ ഹാഗ് പറഞ്ഞു. എന്നാൽ അത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് താൻ അല്ല. അതിന് ക്ലബിൽ വേറെ ആൾക്കാരുണ്ട്. ടെൻ ഹാഗ് പറഞ്ഞു.