സ്റ്റാർ സ്പോർട്സിന് എതിരെ രോഹിത് ശർമ്മ, “കളിക്കാരുടെ സ്വകാര്യത മാനിക്കുന്നില്ല!!”

Newsroom

Picsart 24 05 19 16 30 37 707
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്പോർട്സിനെതിരെ രംഗത്ത്. തൻ്റെ സ്വകാര്യത ബ്രോഡ്കാസ്റ്റർ ആയ സ്റ്റാർ സ്പോർട്സ് ലംഘിച്ചുവെന്ന് രോഹിത് ആരോപിച്ചു. തൻ്റെ എളിയ അഭ്യർത്ഥനകൾ വകവയ്ക്കാതെ, സ്റ്റാർ സ്പോർട്സ് സഹതാരങ്ങളുമായും സഹപ്രവർത്തകരുമായും തൻ്റെ സ്വകാര്യ ചാറ്റുകളുടെ ഓഡിയോയും ദൃശ്യങ്ങളും പങ്കിടുന്നത് തുടരുകയാണെന്ന് രോഹിത് വെളിപ്പെടുത്തി.

രോഹിത് 24 05 12 15 10 34 633

ചില അധിക ക്ലിക്കുകൾക്കും സോഷ്യൽ മീഡിയ എങേജ്മെന്റുനും വേണ്ടി ബ്രോഡ്കാസ്റ്റർ ക്രിക്കറ്റ് കളിക്കാരുടെ സ്വകാര്യതയിൽ ഇടപെടുക ആണെന്ന് രോഹിത് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആണ് രോഹിത് സ്റ്റാർ സ്‌പോർട്‌സിനെ ആക്ഷേപിച്ചത്.

“ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലെ കടന്നുകയറ്റമായി മാറിയിരിക്കുന്നു, ഞങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും സ്വകാര്യതയിലോ പരിശീലനത്തിലോ മത്സര ദിവസങ്ങളിലോ ഞങ്ങൾ നടത്തുന്ന ഓരോ ചുവടുകളും സംഭാഷണങ്ങളും ക്യാമറകൾ ഇപ്പോൾ റെക്കോർഡുചെയ്യുന്നു.” രോഹിത് പറഞ്ഞു.

“എൻ്റെ സംഭാഷണം റെക്കോർഡുചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടു, എന്നിട്ട് അതുകൂടെ അവർ ടെലികാസ്റ്റ് ചെയ്തു. അത് സ്വകാര്യതയുടെ ലംഘനമാണ്, വ്യൂയും എൻഗേജ്മെന്റും ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും തമ്മിലുള്ള വിശ്വാസത്തെ തകർക്കും,” രോഹിത് എക്‌സിൽ കുറിച്ചു (മുമ്പ് ട്വിറ്റർ).