“മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും തന്നെ വിശ്വസിക്കുന്നുണ്ട്” – അലക് ടെല്ലസ്

20210718 004117
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായ ടെല്ലസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ താരം തന്നെ തള്ളി. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും എന്ന് ടെല്ലസ് മാധ്യമങ്ങളോട് പറഞ്ഞു. ടെല്ലസ് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി എങ്കിലും ലൂക് ഷോയുടെ മികച്ച ഫോം കാരണം ടെല്ലസിന് ആദ്യ ഇലവനിൽ അധികം അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ തന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആരാധകർക്കും വിശ്വാസം ഉണ്ട് എന്ന് തനിക്ക് അറിയാം എന്നും അതുകൊണ്ട് ഈ ക്ലബിൽ തന്നെ തുടരും ടെല്ലസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടാം സീസൺ ചിലവഴിക്കാൻ പോകുന്നു എന്നതിൽ താൻ അഭിമാനം കൊള്ളുന്നു എന്ന് ടെല്ലസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ കിരീടങ്ങൾക്ക് അടുത്ത് എത്താൻ തങ്ങൾക്കായി. ഇത്തവണ കൂടുതൽ പരിശ്രമിച്ച് കിരീടത്തിൽ എത്തുക ആകും ലക്ഷ്യം എന്നും ടെല്ലസ് പറഞ്ഞു. അലക്സ് ടെല്ലസിനെ സ്വന്തമാക്കാനായി റോമ നേരത്തെ രംഗത്തുണ്ടായിരുന്നു.