ഇന്നെങ്കിലും വിജയം ഉണ്ടാകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിചിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വിജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോർവിച് സിറ്റിയെ നേരിടും. അവസാന ഏഴ് മത്സരങ്ങളിലാകെ ഒരു മത്സരം മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടുള്ളൂ. അവസാന മൂന്ന് മത്സരത്തിലും വിജയവും ഇല്ല. ഓൾഡ് ട്രാഫോർഡിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് പരിക്ക് കാരണം പല പ്രധാന താരങ്ങളെയും നഷ്ടമാകും. മക്ടോമിനെ, ഫ്രെഡ് എന്നിവർ ഇന്ന് മധ്യനിരയിൽ ഇല്ല എന്നത് കൊണ്ട് തന്നെ വലിയ പ്രതിസന്ധി യുണൈറ്റഡ് മിഡ്ഫീൽഡിൽ ഉണ്ട്. മാറ്റിചിനൊപ്പം ആരാകും മധ്യനിരയിൽ ഇറങ്ങുക എന്ന വ്യക്തമല്ല. നോർവിച് സിറ്റിക്കും ഇന്ന് വിജയം അത്യവശ്യമാണ്. റിലഗേൻ പോരാട്ടത്തിൽ പ്രതീക്ഷ വെക്കാൻ നോർവിചിന് വിജയം വേണം. അവസാന മത്സരത്തിൽ അവർ ബേർൺലിയെ പരാജയപ്പെടുത്തിയിരുന്നു.