സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ അങ്കം, വിജയത്തോടെ തുടങ്ങണം

കേരളത്തിന്റെ പ്രതീക്ഷകൾ കാക്കാനായി കേരളം ഇന്ന് സന്തോഷ് ട്രോഫിൽ ആദ്യ അങ്കത്തിൻ ഇറങ്ങുകയാണ്. ഇന്ന് രാജസ്ഥാൻ ആകും കേരളത്തിന്റെ എതിരാളികൾ. ഇന്ന് രാത്രി 8മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. നിറഞ്ഞ സ്റ്റേഡിയം ആണ് ഇന്ന് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച ടീമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ അവരെ ചെറുതായി കാണാൻ ആകില്ല.Img 20220415 Wa0078

ബിനോ ജോർജ്ജ് പരിശീലിപ്പിക്കുന്ന കേരള ടീം ഏത് ലൈനപ്പുമായാകും ഇറങ്ങുക എന്നത് വ്യക്തമല്ല. യോഗ്യത റൗണ്ടിൽ കളിച്ച കേരള ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഫൈനൽ റൗണ്ടിനായുള്ള ടീമിൽ ഉണ്ട്. ടീമിലെ യുവതാരങ്ങളുടെ പ്രകടനം കാണാൻ ആകും ഏവരും ഉറ്റു നോക്കുന്നത്. കെ പി എല്ലിൽ ഗോളടിച്ച് കൂട്ടിയ വിക്നേഷ് കേരളത്തിന്റെ അറ്റാക്കിലെ പ്രകടനവും ഏവരും ഉറ്റു നോക്കുന്നു.

ക്യാപ്റ്റൻ ജിജോ, ഗോൾ കീപ്പർ മിഥുൻ, മധ്യനിര താരം അർജുൻ ജയരാജ് എന്നിവർ ഇന്ന് എന്തായാലും ആദ്യ ഇലവനിൽ ഉണ്ടാകും. അർജുൻ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട് എന്ന് ബിനോ ജോർജ്ജ് ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. കളി എ ഐ എഫ് എഫ് പേജിൽ തത്സമയം കാണാൻ ആകും.