ഹൈദരബാദിനെ തോൽപ്പിച്ച് കേരള ബാസ്റ്റേഴ്സിന്റെ യുവനിര തുടങ്ങി

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരക്ക് വിജയ തുടക്കം. ഇന്ന് ഗോവയിൽ വെച്ച് ഹൈദരബാദ് റിസേർവ്സിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന വിൻസി ബരെറ്റോ ആണ് ആദ്യ ഗോൾ നേടിയത്.

ഗോൾ ലൈൻ വിട്ട് കയറി വനൻ ഹൈദരബാദ് ഗോൾ കീപ്പർ ബിയാകയെ കബളിപ്പിച്ച ശേഷം വിൻസിൽ ഒഴിഞ്ഞ വലയിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു. ഈ ഗോളിന് പിന്നാലെ ഒരു സെൽഫ് ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി. ആയുഷ് ആയിരുന്നു ഇന്ന് കേരളത്തെ നയിച്ചത്. ഇനി 20ആം തീയതി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.