ഇന്ന് കേരള ഫുട്ബോൾ കാത്തിരുന്ന പോരാട്ടം, ഗോകുലം എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെതിര

- Advertisement -

ഇന്ന് കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണ് തുടക്കമാവുകയാണ്. ഗംഭീര മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. രണ്ട് ടീമുകളും റിസേർവ്സ് ടീമിനെ ആയിരിക്കും ഇറക്കുക. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. വൈകിട്ട് 3.30ന് നടക്കുന്ന മത്സരം കാണാൻ കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടാകും.

ജിതിൻ എം എസ്, എമിൽ ബെന്നി തുടങ്ങിയ താരങ്ങൾ ഒക്കെ അടങ്ങിയ സ്ക്വാഡുമായാണ് ഗോകുലം കേരള എഫ് സി ഇറങ്ങുന്നത്. ഈ സീസണിൽ ഇതിനകം രണ്ട് കപ്പുകൾ നേടിയ ടീമാണ് ഗോകുലത്തിന്റെ റിസേർവ്സ്. അവസാന രണ്ട് കെ പി എല്ലിലും ഫൈനലിൽ എത്തിയ ഗോകുലം ഒരിക്കൽ കിരീടവും നേടിയിട്ടുണ്ട്. മറുവശത്തു ഉള്ള കേരള ബ്ലാസ്റ്റേഴ്സും മികച്ച സ്ക്വാഡുമായാണ് വരുന്നത്. ഇത്തവണ കിരീടം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

ഇന്ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ കണ്ണൂർ സിറ്റിയെ നേരിടും. തിരൂരിൽ വെച്ചാണ് മത്സരം നടക്കുന്നത്.

Advertisement