മക്ടോമിനെ മാജിക്ക്!!! ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

Newsroom

Picsart 23 10 07 21 35 47 676
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഒരു ക്ലാസിക് വിജയം. ഇന്ന് 93 മിനുട്ട് വരെ പിറകിൽ ആയിരുന്ന യുണൈറ്റഡ് അവസാന മൂന്ന് മിനുട്ടിൽ തിരിച്ചടിച്ച് 2-1ന്റെ വിജയം സ്വന്തമാക്കി. സബ്ബായി വന്ന് സ്കോട് മക്ടോമിനെ ആണ് യുണൈറ്റഡിന് വിജയം നൽകിയത്‌. സമീപകാലത്തെ മോശം ഫോമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയാണ് ഈ വിജയം.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 10 07 20 51 57 290

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മോശം ഫോം തുടരുന്നത് ആണ് ഇന്നും കാണാൻ ആയത്. ടെൻ ഹാഗ് പല മാറ്റങ്ങളും സ്ക്വാഡിൽ വരുത്തി എങ്കിലും ഒട്ടും ആത്മവിശ്വാസം ഇല്ലാത്തത് പോലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി തുടങ്ങിയത്‌. 26ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ഒരു പിഴവ് മുതലെടുത്ത് ബ്രെന്റ്ഫോർഡ് ലീഡ് എടുത്തു. ജെൻസൺ ആയിരുന്നു ഗോൾ നേടിയത്.

ഇതിനു മറുപടി കൊടുക്കാൻ യുണൈറ്റഡ് പ്രയാസപ്പെട്ടു. ആദ്യ പകുതിയിൽ യുണൈറ്റഡിന് ഒരു ഷോട്ട് മാത്രമാണ് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. രണ്ടാം പകുതിയിൽ യുണൈറ്റഡ് കസെമിറോയെ സബ് ചെയ്ത് എറിക്സണെ ഇറക്കി. ശേഷം ഗർനാചോയും ആന്റണിയും വന്നെങ്കിലും കാര്യം ഉണ്ടായില്ല. 88ആം മിനുട്ടിൽ യുണൈറ്റഡ് ഒരു ഗോൾ മടക്കി എങ്കിലും അത് ഓഫ്സൈഡ് കാരണം നിഷേധിക്കപ്പെട്ടു.

Picsart 23 10 07 21 31 56 209

അവസാനം 94ആം മിനുട്ടിൽ യുണൈറ്റഡ് സമനില കണ്ടെത്തി‌. ഗർനാചോയുടെ പാസിൽ നിന്ന് മക്ടോമിനെ ആണ് യുണൈറ്റഡിന് സമനില നൽകിയത്‌‌. യുണൈറ്റഡ് സമനിലയിൽ നിന്നില്ല. വീണ്ടും ആക്രമിച്ച് 97ആം മിനുട്ടിൽ വിജയം കണനേടി. ഒരു ഹെഡറിലൂടെ മക്ടോമിനെ തന്നെ വിജയ ഗോളും നേടിം

ഈ വിജയം യുണൈറ്റഡിനെ 12 പോയിന്റിൽ എത്തിച്ചു. 12 പോയിന്റുമായി യുണൈറ്റഡ് ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്‌.