Browsing Tag

Brentford

അവസാന നിമിഷങ്ങളിൽ സമനില കണ്ടത്തി ബ്രന്റ്ഫോർഡ്, വീണ്ടും ലമ്പാർഡിന്റെ എവർട്ടണിനു ജയമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം മത്സരത്തിലും ജയം കണ്ടത്താൻ ആവാതെ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. 84 മിനിറ്റ് വരെ മത്സരത്തിൽ മുന്നിട്ട് നിന്ന ശേഷമാണ് എവർട്ടൺ ബ്രന്റ്ഫോഡിന് എതിരെ സമനില വഴങ്ങിയത്. കൂടുതൽ സമയം പന്ത് കൈവശം വച്ചതും മികച്ച ഫുട്‌ബോൾ…

വിജയിച്ച് തുടങ്ങണം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രെന്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ബ്രെന്റ്ഫോർഡിനെ ആണ് എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്‌. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റണോട്…

ഡാനിഷ് താരം ഡാംസ്ഗാർഡ് ഇനി ബ്രെന്റ്ഫോർഡിന്റെ താരം

സാംപ്‌ഡോറിയ താരം ഡാംസ്ഗാർഡിനെ ബ്രെന്റ്‌ഫോർഡ് സ്വന്തമാക്കി. 14 മില്യൺ യൂറോ നൽകിയാകും ഡാംസ്ഗാർഡിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കുന്നത്. താരം 2027വരെയുള്ള കരാർ ബ്രെന്റ്ഫൊർഡിൽ ഒപ്പുവെച്ചു. ഇന്ന് താരത്തിന്റെ ട്രാൻസ്ഫർ ബ്രെന്റ്ഫോർഡ് ഔദ്യോഗികമായി…

ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവിൽ ലെസ്റ്റർ തളർന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൈവിട്ട് ലെസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 2 ഗോളിന് മുന്നിൽ നിന്ന ശേഷം ബ്രെന്റ്ഫോർഡിനോട് ലെസ്റ്റർ സിറ്റി സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ…

ഡാനിഷ് താരം ഡാംസ്ഗാർഡ് ബ്രെന്റ്ഫോർഡിലേക്ക് എത്തുന്നു | Brentford to sign Sampdoria’s Damsgaard

സാംപ്‌ഡോറിയ താരം ഡാംസ്ഗാർഡിനെ ബ്രെന്റ്‌ഫോർഡ് സ്വന്തമാക്കും. 14 മില്യൺ യൂറോ നൽകിയാകും ഡാംസ്ഗാർഡിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കുന്നത്. താരം 2027വരെയുള്ള കരാർ ബ്രെന്റ്ഫൊർഡിൽ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ടുകൾ. ഡാംസ്‌ഗാർഡ് അവസാന രണ്ട്…

ഉക്രൈൻ യുവതാരം യെഹോർ യാർമൊലുക് ബ്രെന്റ്ഫോർഡിൽ

ബ്രെന്റ്ഫോർഡ് ഒരു യുവതാരത്തെ സൈൻ ചെയ്യുന്നു. ഉക്രൈൻ സ്വദേശിയായ 18കാരൻ യെഹോർ യാർമൊല്യുക് ആണ് ബ്രെന്റ്ഫോർഡിൽ എത്തുന്നത്. താരം ബ്രെന്റ്ഫോർഡുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു‌. താരത്തിന് വിസയും ലഭിച്ചു കഴിഞ്ഞു.…

ഫുട്‌ബോൾ പ്രേമികൾ സന്തോഷിക്കാം, ക്രിസ്ത്യൻ എറിക്സൻ പ്രീമിയർ ലീഗിൽ തിരികെയെത്തി

കഴിഞ്ഞ യൂറോ കപ്പിൽ ഫുട്‌ബോൾ ആരാധകരുടെ കണ്ണീർ ആയി മാറിയ ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സൻ ഫുട്‌ബോളിൽ തിരികെയെത്തുന്നു. യൂറോ കപ്പിൽ ഡെൻമാർക്ക്, ഫിൻലാന്റ് മത്സരത്തിന് ഇടയിൽ ഹൃദയാഘാതം മൂലം വീണ എറിക്സൻ ജീവിതത്തിൽ തിരികെയെത്തി എങ്കിലും ഫുട്‌ബോളിൽ…

ആര് ഇല്ലെങ്കിലും വിജയിക്കും, ലിവർപൂൾ വിജയത്തോടെ രണ്ടാം സ്ഥാനത്ത്

സലായും മാനെയും ആഫ്രിക്കൻ നാഷൺസ് കപ്പിനു പോയതിന്റെ ക്ഷീണം ഒന്നും കാണിക്കാതെ ലിവർപൂൾ അവരുടെ മികച്ച പ്രകടനം തുടർന്നു. ഇന്ന് ലീഗിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ ഫബിനോയിലൂടെ 44ആം…

ബ്രെന്റ്‌ഫോർഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് പുതിയ തിയ്യതിയായി

ബ്രെന്റ്‌ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ബ്രെന്റ്‌ഫോർഡിന്റെയും പ്രീമിയർ ലീഗ് മത്സരം പുനഃക്രമീകരിച്ചു. ആദ്യം മത്സരം ഡിസംബർ 14 ന് ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും യുണൈറ്റഡ് സ്ക്വാഡിൽ COVID-19…

ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പും മറികടന്ന് ചെൽസി ലീഗ് കപ്പ് സെമിയിൽ

ലീഗ് കപ്പിൽ ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പ് മറികടന്ന് ലീഗ് കപ്പ് സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. അക്കാദമി താരങ്ങളായ…