റാഷ്ഫോർഡ് യൂറോ കപ്പിനില്ല, ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 21 18 45 45 843
Download the Fanport app now!
Appstore Badge
Google Play Badge 1

2024 യൂറോ കപ്പിൽ മാർക്കസ് റാഷ്ഫോർഡ് ഇംഗ്ലണ്ട് സ്ക്വാഡിൽ ഇലൽ. ഇന്ന് പരിശീലകൻ സൗത്ത് ഗേറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ റാഷ്ഫോർഡിനെ പരിഗണിച്ചില്ല. റാഷ്ഫോഫ്ഡിന്റെ സീസണിലെ മോശം ഫോം തന്നെയാണ് താരം പുറത്താകാൻ കാരണം. ഇപ്പോൾ 33 അംഗ സ്ക്വാഡാണ് അവർ പ്രഖ്യാപിച്ചത്. അത് ഇനി 26 അംഗ സ്ക്വാഡിക്ക് ചുരുക്കും.

ഇംഗ്ലണ്ട് 24 05 21 18 45 45 843

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആകെ എട്ട് ഗോളുകൾ മാത്രമാണ് റാഷ്‌ഫോർഡ് നേടിയത്. തൻ്റെ അന്താരാഷ്ട്ര കരിയർ രക്ഷിക്കാൻ ആയി യൂറോപ്പിലേക്ക് തിരികെ എത്തിയ ഹെൻഡേഴ്സണും ടീമിൽ സ്ഥാനം ഉണ്ടാകില്ല. ചെൽസി താരം റീസ് ജെയിംസ്, ബെൻ ചിൽവെൽ എന്നിവരും യൂറോ കപ്പിനുണ്ടാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം കോബി മൈനു ടീമിൽ ഇടം നേടി. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ലൂക് ഷോയും സ്ക്വാഡിൽ ഉണ്ട്.

20240521 184149