“മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് സിറ്റിയുടെയും ലിവർപൂളിന്റെയും അത്ര തന്നെ മികച്ചത്”

Img 20201009 222543
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് കവാനി കൂടെ വന്നതോടെ ലോക നിലവാരത്തിൽ ഉള്ളതായി എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഡ്വൈറ്റ് യോർക്ക്. കവാനി പല ക്ലബുകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. കവാനിയുടടെ റെകോർഡുകൾ അദ്ദേഹത്തിന്റെ മികവിന് വേണ്ടി സംസാരിക്കും എന്നും യോർക്ക് പറയുന്നു. 33 വയസ്സെന്നത് കവാനിക്ക് പ്രശ്നമാകില്ല എന്നും ഇതിഹാസ താരം പറഞ്ഞു.

റാഷ്ഫോർഡ്, മാർഷ്യൽ, ഗ്രീന്വുഡ് എന്നിവർക്ക് ഒപ്പം കവാനി കൂടെ എത്തുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് 4 ആയി മാറുക ആണ്. മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും അറ്റാക്കിനൊപ്പം തന്നെ മികവ് മാഞ്ചസ്റ്റർ അറ്റാക്കിലും ഉണ്ട്. യോർക്ക് പറയുന്നു. സ്ലാട്ടാൻ വന്നതു പോലെ ആകും കവാനിയുടെ വരവ് എന്നും യുവതാരങ്ങൾക്ക് ഏറെ ഗുണം ലഭിക്കും എന്നും അദ്ദേഗം പറഞ്ഞു.

Advertisement