ഇബ്രാഹിമോവിച് കൊറോണ മോചിതനായി, മിലാൻ ഡാർബിക്ക് ഉണ്ടാകും

20201009 214912
- Advertisement -

സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടാൻ ഇബ്രാഹിമോവിച് കൊറോണ നെഗറ്റീവ് ആയി. ഇന്ന് താരം തന്നെയാണ് കൊറോണ മോചിതനായ വാർത്ത പങ്കുവെച്ചത്. തന്റെ ക്വാരന്റൈൻ അവസാനിച്ചു എന്നും തനിക്ക് ഇനി പുറത്ത് പോകാം എന്നും ഇബ്രാഹിമോവിച് പറഞ്ഞു. കൊറോണ കാരണം അവസാന മൂന്ന് മത്സരങ്ങളിൽ ഇബ്രാഹിമോവിചിന് എ സി മിലാനു വേണ്ടി കളിക്കാൻ ആയിരുന്നില്ല.

അടുത്ത ആഴ്ച നടക്കുന്ന മിലാൻ ഡാർബിയിൽ ഇബ്ര കളിക്കും എന്ന് ഇതോടെ ഉറപ്പായി. എന്നാൽ ഇന്റർ മിലാന്റെ അഞ്ചു താരങ്ങൾക്കോളം കൊറോണ പോസിറ്റീവ് ആയതു കൊണ്ട് മിലാൻ ഡാർബി മാറ്റി വെക്കാൻ സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ ഇബ്രയ്ക്ക് ആയിരുന്നു. ഇബ്രയുടെ മടങ്ങി വരവ് മിലാനെ കൂടുതൽ ശക്തമാക്കും.

Advertisement