പരിക്കുകളാൽ വലഞ്ഞ് ലിവർപൂൾ, മാനെയ്ക്കും പരിക്ക്

ലിവർപൂളിനെ പരിക്ക് വേട്ടയാടുകയാണ്. പുതുതായി അറ്റാക്കിംഗ് താരം മാനെയാണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. ഇന്റർനാഷണൽ മത്സരത്തിനായി സെനഗലിനൊപ്പം ചേർന്ന മാനെക്ക് സുഡാനെതിരായ മത്സരത്തിന് മുന്നെ ആണ് പരിക്കേറ്റത്. താരത്തിന്റെ തള്ള വിരലിനേറ്റ പരിക്കിൽ ശസ്ത്രക്രിയ നടത്തേണ്ടതായി വന്നു. സുഡാനെതിരെ മാനെ കളിച്ചിരുന്നില്ല.

ലിവർപൂളിന്റെ ഹഡേഴ്സ്ഫീൽഡിന് എതിരായ മത്സരവും മാനെയ്ക്ക് നഷ്ടമാകും. നേരത്തെ ഫോർവേശ് സലായ്ക്കും ഡിഫൻഡർ വാൻഡൈകിനും പരിക്കേറ്റിരുന്നു. ഇരുവരും ഹഡേഴ്സ്ഫീൽഡിനെതിരെ കളിക്കുന്ന കാര്യം സംശയവുമാണ്. ഇംഗ്ലീഷ് താരം ജെയിംസ് മിൽനറും പരിക്കിന്റെ പിടിയിലാണ്. മിൽനർ ഒരുമാസത്തോളം പുറത്ത് ഇരിക്കുമെന്ന് നേരത്തെ തന്നെ ലിവർപൂൾ വ്യക്തമാക്കിയിരുന്നു‌‌

Previous articleഇംഗ്ലീഷ് ഫുട്ബോൾ ആരാധകരെ വിമർശിച്ച് ലകാസെറ്റ്
Next articleഅട്ടിമറി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി പിവി സിന്ധു