അട്ടിമറി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി പിവി സിന്ധു

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ ദിവസം തന്നെ ഏറ്റവും വലിയ അട്ടിമറി. ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡ് പിവി സിന്ധുവിനെ ആദ്യ റൗണ്ടില്‍ അട്ടിമിറിച്ച് ലോക പത്താം നമ്പര്‍ താരം ബീവെന്‍ സാംഗ് വിജയം കൊയ്യുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു അമേരിക്കന്‍ താരത്തോട് പരാജയമേറ്റു വാങ്ങുന്നത്.

56 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു 17-21, 21-16, 18-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

Previous articleപരിക്കുകളാൽ വലഞ്ഞ് ലിവർപൂൾ, മാനെയ്ക്കും പരിക്ക്
Next articleസ്റ്റുവര്‍ട് ലോയ്ക്ക് വിലക്ക്