ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരെ വിമർശിച്ച് ലകാസെറ്റ്

ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരാധകരെ വിമർശിച്ച് ആഴ്സണൽ സ്ട്രൈക്കർ ലകാസെറ്റ്. ഇംഗ്ലണ്ടിൽ മത്സരങ്ങൾ കാണാൻ വരുന്നവർ വെറും കാഴ്ചക്കാർ മാത്രമാണെന്നും ടീമിനെ പിന്തുണക്കാൻ എത്തുന്നത് അല്ലാ എന്നും ലകാസെറ്റ് പറഞ്ഞു. ആഴ്സണലിന്റെ അടക്കമുള്ള ക്ലബുകളിലെ ഗ്യാലറികളിലെ നിശ്ബ്ദതയെ വിമർശിച്ചാണ് ലകാസെറ്റ് ഇത്തരം വിമർശനം നടത്തിയത്.

ഫ്രഞ്ച് സ്ട്രൈക്കർ കൂടിയായ ലകാസെറ്റ് ഫ്രാൻസിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണെന്നും അവിടുത്തെ ആരാധകർ ഗ്യാലറിയെ ആവേശകൊടുമുടിയിൽ എത്തിക്കും എന്നും പറഞ്ഞു. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്ന് ആയിരുന്നു ലകാസെറ്റ് ആഴ്സണലിലേക്ക് എത്തിയത്.

Previous articleആദ്യ സെഷനില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍, നാല് വിക്കറ്റുമായി ലയണ്‍
Next articleപരിക്കുകളാൽ വലഞ്ഞ് ലിവർപൂൾ, മാനെയ്ക്കും പരിക്ക്