ലുകാകുവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇന്റർ മിലാൻ

ചെൽസിയിൽ നിന്ന് ലുകാകുവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇന്റർ മിലാൻ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 97.5 മില്യൺ പൗണ്ട് മുടക്കിയാണ് ചെൽസി ലുകാകുവിനെ ഇന്റർ മിലാനിൽ നിന്ന് ടീമിൽ എത്തിച്ചത്. എന്നാൽ ചെൽസിയിൽ എത്തിയ ലുകാകുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അതിനിടയിൽ താരം നൽകിയ അഭിമുഖവും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്നാണ് താരത്തെ ഇന്റർ മിലാനിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്റർ മിലാൻ ആരംഭിച്ചത്.

താരത്തിന്റെ അഭിഭാഷകനുമായ ഇന്റർ മിലാൻ ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രമുഖ മാധ്യമ പ്രവത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. എന്നാൽ നിലവിൽ താരവും ചെൽസിയും തമ്മിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാത്രം ചെൽസിയിൽ എത്തിയ ലുകാകുവിന്റെ ഇന്റർ മിലാനിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാവില്ലെന്നാണ് കരുതപ്പെടുന്നത്.