അടുത്ത സീസണിൽ പരാഗിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറക്കുവാന്‍ ശ്രമിക്കും – കുമാര്‍ സംഗക്കാര

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ മധ്യനിര റൺസ് കണ്ടെത്തുവാന്‍ പരാജയപ്പെട്ടതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായി മാറിയത്. കുമാര്‍ സംഗക്കാര പറയുന്നത് യുവ താരം റിയാന്‍ പരാഗിനെ അടുത്ത സീസണിൽ ബാറ്റിംഗ് ഓര്‍ഡറിൽ മുന്നിലേക്ക് ഇറക്കുവാനുള്ള കാര്യങ്ങള്‍ ടീം ആലോചിക്കുമെന്നാണ്.

താരം വലിയ കഴിവുള്ള താരമാണെന്നും പ്രതിഭാധനനാണെന്നുമാണ് സംഗക്കാര വ്യക്തമാക്കിയത്. എന്നാൽ ഈ സീസണിൽ ഒരു അര്‍ദ്ധ ശതകം മാത്രമാണ് താരം നേടിയത്. എന്നാൽ ഫീൽഡിംഗിൽ ടീമിനായി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.