ന്യൂസിലാണ്ട് സ്ക്വാഡിന്റെ അംഗ സംഖ്യ കുറയ്ക്കുന്നു, രചിന്‍ രവീന്ദ്ര ഉള്‍പ്പെടെ അഞ്ച് താരങ്ങളെ റിലീസ് ചെയ്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനായുള്ള ന്യൂസിലാണ്ടിന്റെ സ്ക്വാഡിന്റെ അംഗ സംഖ്യ കുറയ്ക്കുവാന്‍ തീരുമാനിച്ച് ബോര്‍ഡ്. നേരത്തെ 20 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ക്വാഡിൽ നിന്ന് രച്ചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് റൂഥര്‍ഫോര്‍ഡ് എന്നിവരെ ടീം റിലീസ് ചെയ്യുകയായിരുന്നു.

അതേ സമയം ഡഗ് ബ്രേസ്വെല്ലിനെ ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡിൽ മാത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട്: Kane Williamson (c), Tom Blundell (wk), Trent Boult, Devon Conway, Colin de Grandhomme, Cam Fletcher (wk), Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Tim Southee, Neil Wagner, Will Young, *Michael Bracewell (first Test only)